എസ് ഡിപിഐ സ്വതന്ത്രയുടെ പിന്തുണ; പത്തനംതിട്ട നഗരസഭയില്‍ ഭരണം എല്‍ഡിഎഫിന്
എസ് ഡിപിഐ സ്വതന്ത്ര ആമിന ഹൈദരാലിയെ വൈസ് ചെയര്‍പേഴ്‌സനാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. മൂന്ന് എസ് ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പത്തനംതിട്ട നഗരസഭയില്‍ 32 അംഗങ്ങളാണുള്ളത്.
പത്തനംതിട്ട: എസ് ഡിപിഐ പിന്തുണയോടെ മല്‍സരിച്ച് വിജയിച്ച സ്വതന്ത്രയുടെ പിന്തുണയോടെ പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തി. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നത്.
എസ് ഡിപിഐ സ്വതന്ത്ര ആമിന ഹൈദരാലിയെ വൈസ് ചെയര്‍പേഴ്‌സനാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. മൂന്ന് എസ് ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പത്തനംതിട്ട നഗരസഭയില്‍ 32 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും 13 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. രണ്ട് കോണ്‍ഗ്രസ് വിമതരും വിജയിച്ചു. ഫലം വന്നത് മുതല്‍ നഗരസഭ ആര് പിടിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തിരുന്നു. എസ് ഡിപിഐയുടെ നിലപാടാണ് നഗരസഭയില്‍ നിര്‍ണായകമായത്. എസ് ഡിപിഐ പാര്‍ട്ടി സ്ഥാനാര്‍ഥികളായ മൂന്നുപേരും പാര്‍ട്ടി പിന്തുണയോടെ മല്‍സരിച്ച ഒരു സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്.
ആമിനയുടെയും കോണ്‍ഗ്രസ് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെയും പിന്തുണ ലഭിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. ആകെ 16 അംഗങ്ങളുടെ പിന്തുണയാണ് ഇപ്പോള്‍ നഗരസഭയില്‍ എല്‍ഡിഎഫിനുള്ളത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എല്‍ഡിഫിലെ ടി സക്കീര്‍ ഹുസൈന്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാനാവും. സക്കീര്‍ ഹുസൈന് 16 വോട്ടുകളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് 13 വോട്ടുകളുമാണ് ലഭിച്ചത്.