ജനാധിപത്യം നിലനില്‍ക്കണം, ഹിന്ദുത്വ ഫാഷിസം തകരണം, ഹര്‍ത്താലിനൊപ്പം: നടി ലാലി പി എം

Update: 2022-09-23 06:51 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയുമായി നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ലാലി പിഎം. ജനാധിപത്യം നിലനില്‍ക്കണമെന്നും ഹിന്ദുത്വ ഫാഷിസം തകരണമെന്നും അതുകൊണ്ട് ഹര്‍ത്താലിനൊപ്പമാണെന്നും ലാലി പി എം ഫേസ്ബുക്കില്‍ കുറിച്ചു. പോപുലര്‍ ഫ്രണ്ട് അംഗീകൃത സംഘടനയാണ്. ഒളിവിലോ നിയമവിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന ഒന്നല്ല. അതിന്റെ നേതാക്കളെയൊന്നടങ്കം അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നത് പേടിപ്പിക്കുന്നതാണ്.

ഒരു സര്‍ക്കാര്‍ തങ്ങളുടെ എല്ലാ ആയുധങ്ങളുമുപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്. തങ്ങളുടെ പ്രതിപക്ഷത്തെന്ന് തോന്നുന്ന എല്ലാത്തിനെയും ഇല്ലായ്മ ചെയ്യുകയെന്നതാണ് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തന്ത്രം. ഈ തന്ത്രത്തില്‍ ആദ്യം വീഴ്ത്തുക മുസ്‌ലിം സംഘടനകളെയാണ്. പക്ഷേ, ആരും ആശ്വസിക്കരുത്. നാളെ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തകര്‍ക്കാനും അവര്‍ക്ക് കഴിയും-ലാലി പി എം കുറിച്ചു.

Full View

Tags:    

Similar News