സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യവും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിന്‍ കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌നയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്
കൊച്ചി: ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള സ്വപ്‌ന സുരേഷിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യവും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിന്‍ കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌നയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്.തനിക്കെതിരെ മൂന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നു സ്വപ്‌ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യക്തമാക്കി.
പാലക്കാട് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹരജിയും വെള്ളിയാഴ്ച പരിഗണിക്കും.