സീറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമം പരിഷ്‌കരിച്ചു; പുതിയ ക്രമം മാര്‍പാപ്പയുടെ അംഗീകാരത്തോടെ നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ഈ മാസം 10 ന് ആരംഭിച്ച സഭയിലെ മെത്രാന്‍മാരുടെ സിനഡിനു ശേഷമാണ്് ഇക്കാര്യം വ്യക്തമാക്കിയത്.കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ അധ്യക്ഷനായി മാര്‍ ജോസ് പുളിക്കലിനെ സിനഡ് തിരഞ്ഞെടുത്തു.നിലവിലെ ബിഷപായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ബിഷപിനെ നിശ്ചയിച്ചത്.പാലക്കാട് രൂപതയുടെ സഹായ മെത്രാനായി ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കലിെയും സിനഡ് തിരഞ്ഞെടുത്തു.

Update: 2020-01-15 11:42 GMT

കൊച്ചി: സീറോ മലബാര്‍ സഭയില്‍ കുര്‍ബാന ക്രമം പരിഷ്‌കരിച്ചതായും മാര്‍പാപ്പയുടെ അംഗീകാരത്തോടെ ഇത് സഭയില്‍ നടപ്പാക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ഈ മാസം 10 ന് ആരംഭിച്ച സഭയിലെ മെത്രാന്‍മാരുടെ സിനഡിനു ശേഷമാണ്് ഇക്കാര്യം വ്യക്തമാക്കിയത്.1989-ല്‍ നടപ്പിലാക്കിയ സീറോ മലബാര്‍ കുര്‍ബാനക്രമത്തിന്റെ പരിഷ്‌കരണം സഭയുടെ ചിരകാല ആഗ്രഹമായിരുന്നു. കുര്‍ബാനക്രമത്തിന്റെ നവീകരണത്തക്കുറിച്ച് സിനഡില്‍ ബിഷപുമാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി.

വിവിധ രൂപതകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സഭയുടെ കേന്ദ്ര ലിറ്റര്‍ജി കമ്മീഷനും പ്രത്യേക ആരാധനക്രമ സമിതിയും വിശദമായി പഠിച്ചു തയ്യാറാക്കിയ പരിഷ്‌കരിച്ച കുര്‍ബാനക്രമമാണ് സിനഡില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.തുടര്‍ന്ന് ബിഷപ്മാര്‍ ഇത് ഐകകണ്‌ഠ്യേന അംഗീകരിച്ചതായും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ പരിഷ്‌കരിച്ച കുര്‍ബാനക്രമം സഭയില്‍ നടപ്പില്‍ വരുന്നതാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ അധ്യക്ഷനായി മാര്‍ ജോസ് പുളിക്കലിനെ സിനഡ് തിരഞ്ഞെടുത്തു.നിലവിലെ ബിഷപായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ബിഷപിനെ നിശ്ചയിച്ചത്.പാലക്കാട് രൂപതയുടെ സഹായ മെത്രാനായി ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കലിെയും സിനഡ് തിരഞ്ഞെടുത്തു.സഭയിലെ 64 മെത്രാന്മാരില്‍ 57 പേര്‍ സിനഡില്‍ സംന്ധിച്ചു.

Tags:    

Similar News