താനൂര്‍ കസ്റ്റഡി മരണം: എസ്.പിയെ മാറ്റണമെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കൗണ്‍സില്‍

സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബമാണ് താമിറിന്റെത്.

Update: 2023-08-13 11:37 GMT
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല പോലിസ് മേധാവി എസ്.സുജിത്ത് ദാസിനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കൗണ്‍സില്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും താനൂര്‍ സി.ഐയും കേസിന്റെ ഭാഗമായി മാറ്റി നിര്‍ത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബമാണ് താമിറിന്റെത്. മാതാവ് ശരീഫ ബീവി രോഗബാധിതയാണ്. കുടുംബത്തിന് അത്താണി ആകേണ്ടിയിരുന്നതായിരുന്നു ഈ യുവാവ്. ഇത് പരിഗണിച്ച് സര്‍ക്കാര്‍ 25 ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കണെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എം.ടി.മൂസ, വര്‍ക്കിങ് ചെയര്‍മാന്‍ പി.എം റഫീഖ്, വൈസ് ചെയര്‍മാന്‍മാരായ യാസര്‍ ഒള്ളക്കന്‍, കെ.വി.അന്‍വര്‍, ജോയിന്റ് കണ്‍വീനര്‍ ബഷീര്‍ ചാലില്‍ എന്നിവര്‍ പങ്കെടുത്തു.






Tags:    

Similar News