ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ ടിപ്പറിടിച്ച് അധ്യാപിക മരിച്ചു

Update: 2019-06-15 18:19 GMT

കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അധ്യാപിക ടിപ്പല്‍ ലോറിയിടിച്ച് മരിച്ചു. കൂനം തളിപ്പറമ്പ് ബദരിയ്യ നഗര്‍ അല്‍ മഖര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക പൂമംഗലം ആലയാട്ട് വയലില്‍ സാബിറാ മുത്തലിബ്(32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ഓടെ പൂമംഗലം റോഡിലെ ഇറക്കത്തിലാണ് അപകടമുണ്ടായത്. ഭര്‍ത്താവ് മുത്തലിബിനൊപ്പം ബൈക്കില്‍ സാബിറയുടെ പൂമംഗലത്തെ വീട്ടിലേക്ക് പോവുന്നതിനിടെ എതിരേവന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് മുത്തലിബിനും(36) പരിക്കേറ്റു. ഇരുവരെയും ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സാബിറയുടെ ജീവന്‍ രക്ഷിക്കാനായില്ല. സാബിറ. മക്കള്‍: മിന്‍ഹാജ്, മിന്‍ഹ(ഇരുവരും വിദ്യാര്‍ഥികള്‍). കറുത്താണ്ടി മുഹമ്മദ് കുഞ്ഞി-ആമിന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അന്‍വര്‍, സഫൂറ.



Tags:    

Similar News