വട്ടിയൂര്‍ക്കാവില്‍ പത്തുപേര്‍ പത്രിക സമര്‍പ്പിച്ചു
സി.പി.എം സ്ഥാനാര്‍ത്ഥിയായ വി.കെ പ്രശാന്ത്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ. മോഹന്‍കുമാര്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എസ്. സുരേഷ് എന്നിവര്‍ മൂന്നു സെറ്റ് പത്രിക വീതം നല്‍കി.
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് പത്തുപേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സി.പി.എം സ്ഥാനാര്‍ത്ഥിയായ വി.കെ പ്രശാന്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ. മോഹന്‍കുമാര്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എസ്. സുരേഷ് എന്നിവര്‍ മൂന്നു സെറ്റ് പത്രിക വീതം നല്‍കി.
സി.പി.എം സ്ഥാനാര്‍ത്ഥിയായി കെ.സി വിക്രമനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി സുരേഷ് എസ്.എസ്, മുരുകന്‍. എ, എ. മോഹനകുമാര്‍, മിത്രകുമാര്‍. ജി, നാഗരാജ്, വിഷ്ണു എസ്. അമ്പാടി എന്നിവരും വരണാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഒക്ടോബര്‍ മൂന്നുവരെ പത്രിക പിന്‍വലിക്കാം. 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. 24ന് വോട്ടെണ്ണല്‍ നടക്കും.