പാലത്തില്‍ നിന്നു ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

മുഴപ്പാല സ്വദേശി ഗൗതമ(62)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കമ്പില്‍ പന്ന്യങ്കണ്ടി കടവില്‍ നിന്നു കണ്ടെത്തിയത്

Update: 2019-02-13 05:09 GMT

കണ്ണൂര്‍: പറശ്ശിനിക്കടവ് പാലത്തില്‍ നിന്നു ഇന്നലെ രാത്രി പുഴയിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി.മുഴപ്പാല സ്വദേശി ഗൗതമ(62)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കമ്പില്‍ പന്ന്യങ്കണ്ടി കടവില്‍ നിന്നു കണ്ടെത്തിയത്. പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഇന്നലെ രാത്രി മുതല്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ 10ഓടെ മൃദദേഹം കണ്ടെത്തിയത്. ഭാര്യ: ശോഭ. മക്കള്‍: സിദ്ധാര്‍ഥന്‍, ദിവ്യ. മരുമക്കള്‍: നികേഷ്. മയ്യില്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.




Tags:    

Similar News