മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു

ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്.

Update: 2022-08-05 10:19 GMT

പാലക്കാട്: മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. നാലുഷട്ടറുകൾ അഞ്ചു സെന്റിമീറ്റർ വീതം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്.

ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ കനത്ത മഴമൂലം ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മലമ്പുഴ ഡാം തുറന്ന് ജലവിതാനം ക്രമീകരിച്ചിരുന്നു.

കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും മുക്കൈപ്പുഴയിലും ജലനിരപ്പ് ഉയരും. അതിനാൽ പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. 

Similar News