50 ലക്ഷം രൂപയുടെ കുഴല്‍പ്പണ കവര്‍ച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി

എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയത്.

Update: 2022-07-18 12:39 GMT

മഞ്ചേരി: കഴിഞ്ഞ മെയ് മാസം 18ന് കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവാവിനെ മഞ്ചേരി വീമ്പൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയത്.

സംഭവത്തിനുശേഷം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞു വരികയായിരുന്നു. നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡല്‍ഹിയില്‍വച്ച് മഞ്ചേരി പോലിസ് പിടികൂടിയിരുന്നു. പ്രതി പോലിസ് മുമ്പാകെ കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാനാണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതി ആദ്യമായാണ് പിടിയിലാവുന്നത്.

കുഴല്‍പ്പണം ആയതിനാല്‍ പരാതി ഇല്ലാത്തത് പ്രതിക്ക് രക്ഷയാവുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പോലിസ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപോര്‍ട്ട് നല്‍കും.

Tags:    

Similar News