പ്രളയബാധിതർക്കായുള്ള പോപുലർ ഫ്രണ്ട് വസ്ത്ര വണ്ടി യാത്ര തുടങ്ങി

മുണ്ടക്കയം ടൗൺ ജുമുഅ മസ്ജിദ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വസ്ത്ര സ്റ്റോറിലും സർവ്വതും നഷ്ടപെട്ട ഒട്ടേറെ പേർ എത്തുന്നുണ്ട്.

Update: 2021-10-22 13:13 GMT

കോട്ടയം: പ്രളയബാധിതർക്ക് ആശ്വാസമേകാൻ പോപുലർ ഫ്രണ്ട് ഒരുക്കിയ വസ്ത്ര വണ്ടി യാത്ര തുടങ്ങി. വെള്ളിയാഴ്ച്ച രാവിലെ മുതൽ കൂട്ടിക്കൽ പ്രദേശങ്ങളിലാണ്. അനേകം കുടുംബങ്ങൾക്ക് ഇത് പ്രയോജനപ്പെടുന്നുണ്ട്. അതാടൊപ്പം മുണ്ടക്കയം ടൗൺ ജുമുഅ മസ്ജിദ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വസ്ത്ര സ്റ്റോറിലും സർവ്വതും നഷ്ടപെട്ട ഒട്ടേറെ പേർ എത്തുന്നുണ്ട്.

വ്യാഴാഴ്ച്ച വരെ ( 22/10/2021 ) ഒമ്പത് ദുരിതാശ്വാസ ക്യാംപുകളിലും 750 കുടുംബങ്ങൾക്കുമായി 17 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ വിതരണം ചെയ്തു. കൂടാതെ ഇന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സോണിൽ നിന്ന് 40 ലക്ഷം രൂപയുടെ വസ്ത്രശേഖരണം എത്തിയിട്ടുണ്ട്. അർഹരായ കുടുംബങ്ങൾക്ക് വിതരണം വളരെ വേഗത്തിൽ നടക്കുന്നു. എന്ന് എറണാകുളം സോണൽ സെക്രട്ടറി എം.എച്ച് ഷിഹാസ് , ജില്ലാ പ്രസിഡന്റ സുനീർ മൗലവി, സെക്രട്ടറി ടി.എസ് സൈനുദ്ധീൻ എന്നിവർ പറഞ്ഞു.

Similar News