തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു എസ്ഡിപിഐ
തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു സംഘം ചേര്‍ന്നു ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
സ്കൂളിലെ കൗണ്്സിലിങ്ങിനിടെ കുട്ടി കൊടുത്ത മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ ഒഴിവാക്കി കാമുകനെ മാത്രം പ്രതിയാക്കി കേസ് ഒതുക്കാനുള്ള പോലീസിന്റെ ശ്രമത്തെ നിയമപരമായി നേരിടും.
12 പേര് തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. പ്രതിയുടെ ആത്മഹത്യാ ഭീഷണി, ഒരു വനിതാ കോണ്‍സ്റ്റബിള്‍ സ്വന്തം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത്, ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് കേള്‍പ്പിച്ചു കൊടുക്കുകയും തിരൂരങ്ങാടി സിഐയുടെ നേതൃത്വത്തില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തെന്ന ഗുരുതരമായ ആരോപണങ്ങളാണ് കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ പറഞ്ഞിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിച്ചു മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാരായ പോലിസ് ഉദോഗസ്ഥര്ക്കെതിരേ അന്വേഷണം വേണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി പ്രസി.ജലീല്‍ ചെമ്മാട്, സിക്രട്ടറി ജമാല്‍ തിരൂരങ്ങാടി, ജാഫര്‍ ചെമ്മാട് സംസാരിച്ചു