കാട്ടുപോത്തിനെ വേട്ടയാടിക്കൊന്ന കേസില്‍ മൂന്നുപ്രതികള്‍ കീഴടങ്ങി

അടിവാരം മരുതിലാവ് ആകാശവാണിക്കുന്നിന്റെ താഴ്‌വാരത്ത് കാട്ടുപോത്തിനെ വേട്ടയാടിക്കൊന്ന കേസില്‍ നൂറാംതോട് പടിഞ്ഞാറേടത്ത് പ്രമോദ്(45), കോടഞ്ചേരി നെല്ലിപ്പൊയില്‍ കൈതുങ്കര ഹൗസ് ബിജോ തോമസ്(34), നൂറാംതോട് ഓരുംമൂട്ടില്‍ അനീഷ് മാത്യു(34) എന്നിവരാണ് കീഴടങ്ങിയത്.

Update: 2019-12-28 14:03 GMT

കോഴിക്കോട്: കാട്ടുപോത്തിനെ വേട്ടയാടിക്കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ താമരശ്ശേരി റേഞ്ച് ഓഫിസില്‍ കീഴടങ്ങി. അടിവാരം മരുതിലാവ് ആകാശവാണിക്കുന്നിന്റെ താഴ്‌വാരത്ത് കാട്ടുപോത്തിനെ വേട്ടയാടിക്കൊന്ന കേസില്‍ നൂറാംതോട് പടിഞ്ഞാറേടത്ത് പ്രമോദ്(45), കോടഞ്ചേരി നെല്ലിപ്പൊയില്‍ കൈതുങ്കര ഹൗസ് ബിജോ തോമസ്(34), നൂറാംതോട് ഓരുംമൂട്ടില്‍ അനീഷ് മാത്യു(34) എന്നിവരാണ് കീഴടങ്ങിയത്. ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ച ഇവരോട് ഫോറസ്റ്റ് അധികൃതര്‍ മുമ്പാകെ ഹാജരാവാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. മൂന്നുപേരെയും റിമാന്റ് ചെയ്തു.

ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ആകാശവാണിക്കുന്നിന്റെ താഴ്‌വാരത്തെ സ്വകാര്യതോട്ടത്തില്‍വച്ച് കാട്ടുപോത്തിന്റെ ഇറച്ചി വെട്ടി ശരിയാക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. വനത്തോട് ചേര്‍ന്ന ഭാഗമാണിത്. ഇതിനടുത്തുവച്ച് വെടിവച്ചുകൊന്ന കാട്ടുപോത്തിനെ സ്വകാര്യതോട്ടത്തിലേക്ക് കൊണ്ടുവരികയായിരുന്നു. കേസില്‍ ഏതാനും ചിലരെക്കൂടി പിടികൂടാനുണ്ട്. 

Tags:    

Similar News