തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ട്വന്റി20-ആം ആദ്മി നിലപാട് ഇന്ന് പ്രഖ്യാപിക്കും

ട്വന്റി20 ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സര്‍ക്കാരിനെതിരേയുള്ള രൂക്ഷ വിമര്‍ശനം തുടരുകയാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നല്‍കിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.

Update: 2022-05-22 01:49 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി20-ആം ആദ്മിയുടെ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് കിറ്റെക്‌സ് ആസ്ഥാനത്ത് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാകും നിലപാട് പ്രഖ്യാപിക്കുക. ട്വന്റി20, ആം ആദ്മി സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ വന്നതോടെ യുഡിഎഫിനും എല്‍ഡിഎഫിനും ഈ വോട്ടുകളില്‍ പ്രതീക്ഷയുണ്ട്.

ട്വന്റി20 ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സര്‍ക്കാരിനെതിരേയുള്ള രൂക്ഷ വിമര്‍ശനം തുടരുകയാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നല്‍കിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.

അതേസമയം, തൃക്കാക്കരയില്‍ എന്‍ഡിഎ സഖ്യം ഇന്ന് മഹാസമ്പര്‍ക്കം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വീടുകള്‍ കയറി വോട്ട് തേടും.

എല്‍ഡിഎഫിനായി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തൃക്കാക്കരയിലേക്ക് പ്രചാരണത്തിനായി മടങ്ങിയെത്തും. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണവും പുരോഗമിക്കുകയാണ്.

Tags:    

Similar News