പൂരം നടത്തിപ്പിലുണ്ടായ വീഴ്ച; തൃശ്ശൂര്‍ പോലിസ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം

Update: 2024-04-21 15:25 GMT

തൃശ്ശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സിറ്റി പോലിസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും മാറ്റാന്‍ നിര്‍ദ്ദേശം. കമ്മീഷണര്‍ അങ്കിത്ത് അശോക്, അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.


തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോലിസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോള്‍ പൂരം ചടങ്ങുമാത്രമാക്കാന്‍ ദേവസ്വം തീരുമാനിച്ചിരുന്നു. പോലിസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് കടുത്ത തീരുമാനമെടുത്തത്.

പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ വെടിക്കെട്ടുസ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തര്‍ക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. 'എടുത്തു കൊണ്ട് പോടാ പട്ട' എന്ന് കമ്മീഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.







Tags:    

Similar News