വയനാട് വന്യജീവി സങ്കേതത്തില്‍ കടുവ ചത്ത നിലയില്‍

ഏകദേശം ആറ് വയസുള്ള ആണ്‍കടുവയുടെ ജഢത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.

Update: 2020-04-13 07:47 GMT

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരിക്കടുത്ത് കുറിച്യാട് റെയ്ഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ആറ് വയസുള്ള ആണ്‍കടുവയുടെ ജഢത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.

വേനല്‍ കടുത്തതോടെ പ്രദേശത്ത് കുരങ്ങുകള്‍ അടക്കമുള്ള വന്യജീവികള്‍ ചാകുന്ന സംഭവം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മുമ്പ് പലയിടങ്ങളിലും പുലികളുടെ ജഢം കണ്ടെത്തിയിരുന്നു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.  

Tags:    

Similar News