വയനാട് കാട്ടിക്കുളത്ത് വീണ്ടും കടുവയിറങ്ങി; വനപാലകരെ തടഞ്ഞുവച്ച് നാട്ടുകാര്‍
കഴിഞ്ഞ ഏതാനും ദിവസമായി പ്രദേശത്ത് കടുവയുടെ ഭീഷണിയുണ്ടായിട്ടും വനംവകുപ്പ് വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കല്‍പ്പറ്റ: വയനാട് കാട്ടിക്കുളം പനവല്ലി ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി. 13 ദിവസമായി ജീവന് ഭീഷണി ഉയര്‍ത്തുന്ന കടുവാശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
കഴിഞ്ഞ ഏതാനും ദിവസമായി പ്രദേശത്ത് കടുവയുടെ ഭീഷണിയുണ്ടായിട്ടും വനംവകുപ്പ് വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ നിത്യേന കടുവ ആക്രമിക്കുകയാണ്. കൂടാതെ ഇന്നലെ വൈകീട്ട് വാഹനങ്ങള്‍ക്ക് മുന്നില്‍ കടുവ ചാടിയതായും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് വനപാലകസംഘം തിരച്ചില്‍ നടത്തിവരികയാണ്.