വേളിക്ക് സമീപം ട്രെയിനിടിച്ച് പത്ത് പോത്തുകൾ ചത്തു
ട്രാക്കിൽ നിൽക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെയാണ് ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: വേളിക്ക് സമീപം ട്രെയിന്‍ ഇടിച്ച് പത്ത് പോത്തുകൾ ചത്തു. ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസാണ് പോത്തുകളെ ഇടിച്ചത്.
ട്രാക്കിൽ നിൽക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെയാണ് ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ട്രെയിനിന് നേരിയ കേടുപാടുകൾ പറ്റി. അപകടത്തെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് അര മണിക്കൂർ പിടിച്ചിട്ടു. പിന്നീട് പോത്തുകളെ ട്രാക്കിൽനിന്ന് മാറ്റുകയും
അപകടത്തെ തുടര്‍ന്നുണ്ടായ ട്രെയിന്‍റെ തകരാർ പരിഹരിക്കുകയും ചെയ്ത ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ചെന്നൈ മെയിലും വൈകി. തിരുവനന്തപുരം- കൊല്ലം പാതയിൽ ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം താറുമാറായി.