സ്വര്‍ണക്കടത്ത്: പ്രതി സന്ദീപ്‌നായരില്‍ നിന്നും പിടിച്ചെടുത്ത ബാഗ് ജഡ്ജിയുടെ സാന്നിധ്യത്തില്‍ എന്‍ ഐ എ തുറന്നു പരിശോധിച്ചു
കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ വൈകുന്നേരം നാലു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഏഴു മണിയോടെയാണ് അവസാനിച്ചത്. പരിശോധനാ നടപടികള്‍ പൂര്‍ണമായി കാമറയില്‍ പകര്‍ത്തി.അന്വേഷണ ഉദ്യോഗസ്ഥര്‍, എന്‍ഐഎ പ്രോസിക്യൂട്ടര്‍, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവര്‍ പരിശോധന വേളയില്‍ സന്നിഹിതരായിരുന്നു
കൊച്ചി: ദുബായില്‍ നിന്നും ഡി്‌പ്ലോമാറ്റിക് ബാഗിലുടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിയെന്ന കേസിലെ പ്രതി സന്ദീപ്‌നായരുടെ പക്കല്‍നിന്നു പിടിച്ചെടുത്ത ബാഗ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിച്ചു. വൈകുന്നേരം നാലു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഏഴു മണിയോടെയാണ് അവസാനിച്ചത്. പരിശോധനാ നടപടികള്‍ പൂര്‍ണമായി കാമറയില്‍ പകര്‍ത്തി.എന്‍ഐഎ കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, എന്‍ഐഎ പ്രോസിക്യൂട്ടര്‍, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവര്‍ പരിശോധന വേളയില്‍ സന്നിഹിതരായിരുന്നു.
കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാതിനെ തുടര്‍ന്ന് തിരികെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കി. കോടതിയിലെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സരിത്തിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനായുള്ള അപേക്ഷ പ്രത്യേക കോടതിയില്‍ എന്‍ ഐ എ ഫയല്‍ ചെയ്തു. അപേക്ഷ നാളെ കോടതി പരിഗണിക്കും. ഹൃദയശസ്ത്രക്രിയക്ക് ഒരുങ്ങുന്ന പിതാവിനെ കാണാനുള്ള ആഗ്രഹം സരിത്ത് കോടതിയെ അറിയിച്ചു. ജയിലില്‍ അതിനുള്ള അവസരം നല്‍കുമെന്നു കോടതി വ്യക്തമാക്കി. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ അറസ്റ്റ് കസ്റ്റംസും രേഖപ്പെടുത്തി.