സ്വര്‍ണക്കടത്ത്: സ്വപ്‌നയും സന്ദീപും സരിത്തും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് മൂവരെയും എന്‍ഫോഴ്‌സമെന്റിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്. ഏഴു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. എന്‍ ഐ എ,കസ്റ്റംസ് എന്നിവരെക്കൂടാതെ സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സമെന്റും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Update: 2020-08-05 10:19 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍,പി എസ് സരിത്ത് എന്നിവരെ കോടതി എന്‍ഫോഴ്‌സമെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് മൂവരെയും എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്.

ഏഴു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. എന്‍ ഐ എ,കസ്റ്റംസ് എന്നിവരെക്കൂടാതെ സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സമെന്റും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും കസ്റ്റഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.കേസിലെ ഹവാല ഇടപാടുകള്‍ അടക്കം അനധികൃത പണമിടപാടുകള്‍ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. 

Tags:    

Similar News