സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിന്റെ ജാമ്യഹരജി കോടതി പരിഗണിക്കുന്നു; വാദം തുടങ്ങി.എന്‍ ഐ എ കേസ് ഡയറി ഹാജരാക്കി
കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്.കേസില്‍ ചുമത്തിയിരിക്കന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്‍ ഐ എ തിടുക്കപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും തീവ്രവാദബന്ധമില്ലെന്നുമായിരുന്ന സ്വപ്‌ന സുരേഷ് ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ദുബായില്‍ നിന്നും സ്വര്‍ണംകടത്തിയെന്ന കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹരജിയില്‍ കോടതിയില്‍ വാദം തുടങ്ങി. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്.കേസില്‍ ചുമത്തിയിരിക്കന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എന്‍ ഐ എ തിടുക്കപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും തീവ്രവാദബന്ധമില്ലെന്നുമായിരുന്ന സ്വപ്‌ന സുരേഷ് ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.എന്നാല്‍ തെളിവുകളുള്ളതിനാലാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തിയതെന്നായിരുന്നു എന്‍ ഐ എ എയുടെ വാദം.തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ എന്‍ ഐ എയോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതു പ്രകാരം ഇന്ന് എന്‍ ഐ എ കേസ് ഡയറി കോടതിയില്‍ ഹാജരാക്കിസ്വപ്‌നയുടെ ജാമ്യഹരജിയില്‍ ഇന്ന് പ്രധാനമായും അന്വേഷണ സംഘത്തിന്റെ വാദമായിരിക്കും നടക്കുക.