സ്വര്‍ണക്കടത്ത്: മുദ്രവെച്ച് കവര്‍ കോടതിക്ക് കൈമാറി കസ്റ്റംസ്; സ്വപ്‌നയുടെ മൊഴിപകര്‍പ്പെന്ന് സൂചന

എറണാകുളത്തെ കോടതിയില്‍ കസ്റ്റംസ് ഹാജരാക്കിയത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ പകര്‍പ്പാണെന്നാണ് സൂചന. എന്‍ഐഎ ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത സ്വപ്നയേയും സന്ദീപ് നായരെയും ഏതാനും ദിവസം മുമ്പ് കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു

Update: 2020-08-03 15:30 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ കസ്റ്റംസ് മുദ്രവെച്ച കവര്‍ കോടതിയില്‍ ഹാജരാക്കി.എറണാകുളത്തെ കോടതിയില്‍ കസ്റ്റംസ് ഹാജരാക്കിയത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ പകര്‍പ്പാണെന്നാണ് സൂചന. എന്‍ഐഎ ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത സ്വപ്നയേയും സന്ദീപ് നായരെയും ഏതാനും ദിവസം മുമ്പ് കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഈ വിവരങ്ങളാണ് കോടതിയില്‍ മുദ്രവെച്ച് നല്‍കിയ കവറില്‍ ഉള്ളതെന്നാണ് അറിയുന്നത്.കസ്റ്റംസ് നിയമം 108 പ്രകാരമാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്.  

Tags:    

Similar News