സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍

സ്വര്‍ണക്കടത്തിന് പണം മുടക്കുന്നതിനായി ഒരു പ്രത്യേക സംഘം തന്നെയുണ്ട്. ഇത് ഹവാല പണമായി വിദേശത്ത് എത്തുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി

Update: 2020-08-11 16:12 GMT

കൊച്ചി: സ്വര്‍ണക്കള്ളത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കസ്റ്റംസ് കേസിലെ ഒമ്പത്, പത്ത്, പതിനൊന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് കസ്റ്റംസ് ഈ വാദങ്ങള്‍ കോടതിയില്‍ ഉയര്‍ത്തിയത്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാജ്യാന്തര റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിന് പണം മുടക്കുന്നതിനായി ഒരു പ്രത്യേക സംഘം തന്നെയുണ്ട്. ഇത് ഹവാല പണമായി വിദേശത്ത് എത്തുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം എന്‍ ഐ എ കേസില്‍ തങ്ങള്‍ പ്രതികളല്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തു.വിദേശത്തുള്ള റബിന്‍സ്, ഫൈസല്‍ ഫരീദ് എന്നിവരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു 

Tags:    

Similar News