സ്വര്‍ണക്കടത്ത്: ശിവശങ്കരന്റെ മൊഴി; സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കരനെ ഇന്നലെ ഒമ്പതു മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കരനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ ഇന്ന് രാവിലെ മുതല്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.ഫോണ്‍ വിളികളുടെ പട്ടികം അടക്കം മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ പിടിയിലായ സരിത്തിനെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് തുടരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കരനെ ഇന്നലെ ഒമ്പതു മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കരനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ ഇന്ന് രാവിലെ മുതല്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ഫോണ്‍ വിളികളുടെ പട്ടികം അടക്കം മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്.സരിത്ത് നേരത്തെ നല്‍കിയ മൊഴികളും ശിവശങ്കരന്‍ നല്‍കിയ മൊഴികളും തമ്മില്‍ ഒത്തു നോക്കുകയാണ് പ്രധാനമായും കസ്റ്റംസ് നടത്തുന്നതെന്നാണ് വിവരം.ഒപ്പം ശിവശങ്കരനില്‍ നിന്നും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളില്‍ കുടുതല്‍ വ്യക്ത വരുത്തുന്നതിനുമാണ് സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.സരിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.