സ്വര്‍ണ്ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സെക്രട്ടറിയേറ്റിനു സമീപം ഫ്‌ളാറ്റ് എടുത്തു നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്.
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സെക്രട്ടറിയേറ്റിനു സമീപം ഫ്‌ളാറ്റ് എടുത്തു നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വ്യക്തിപരമായ അസൗകര്യം അറിയിച്ചിരുന്നതിനെ തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായതെന്നാണ് വിവരം.പ്രതികള്‍ ഫ്‌ളാറ്റിലുണ്ടായിരുന്ന സമയത്ത് അരുണ്‍ ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്നോ. സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍,പി എസ് സരിത് അടക്കമുള്ള പ്രതികളുമായി അടുപ്പമുണ്ടോ. ആരു പറഞ്ഞിട്ടാണ് പ്രതികള്‍ക്ക് ഫ്‌ളാറ്റ് എടുത്ത് നല്‍കിയത് എന്നിവയടക്കമുള്ള കാര്യങ്ങളാണ് അരുണ്‍ ബാലചന്ദ്രനില്‍ നിന്നും കസ്റ്റംസ് പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം.