സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിനെയും റബിന്‍സണയെും കസ്റ്റംസ് പ്രതിചേര്‍ത്തു; റെമീസിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യം കോടതി തള്ളി
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് ഇരുവരെയും പ്രതിചേര്‍ത്ത് കസ്റ്റംസ് റിപോര്‍ട് നല്‍കിയത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.നിലവില്‍ ഇരുവരും വിദേശത്താണ്.വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ ഇരുവരെയും ഇന്ത്യയില്‍ എത്തിക്കാനാണ ലക്ഷ്യമിടുന്നത്. 17 ഉം 18 പ്രതികളായിട്ടാണ് നിലവില്‍ ഇവരെ കസ്റ്റംസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സണിനെയും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ത്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് ഇരുവരെയും കസ്റ്റംസ് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.നിലവില്‍ ഇരുവരും വിദേശത്താണ്.വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ ഇരുവരെയും ഇന്ത്യയില്‍ എത്തിക്കാനാണ് കസ്റ്റംസ്് 17 ഉം 18 പ്രതികളായിട്ടാണ് നിലവില്‍ ഇവകരെ കസ്റ്റംസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവര്‍ക്കും സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുള്ളതായിട്ടാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
ഒരു കോടിയോളം രൂപയുടെ സ്വര്‍ണം ഇവര്‍ കേരളത്തിലേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.ഇരുവര്‍ക്കുമെതിരെ കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും സൂചനയുണ്ട്.കേസില്‍ പിടിയിലായ സ്വ്പ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത, റമീസ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെയും റബിന്‍സണിനെയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നതെന്നാണ് വിവരം. അതേ സമയം കേസില്‍ നേരത്തെ അറസ്റ്റിലായ കെ ടി റമീസിനെ മൂന്നു ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി.നേരത്തെ റമീസിനെ ഏഴു ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതിനു ശേഷം തിരികെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു.എന്നാല്‍ എന്‍ ഐ എ കസ്റ്റഡിയിലായിരുന്ന കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു. ഇവരെ നേരത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്്.ഇവരെ കസ്റ്റഡിയില്‍ ലഭിക്കുമ്പോള്‍ കെ ടി റമീസിനെയും ഒപ്പം കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്.