സ്വര്‍ണക്കടത്ത് കേസ്: ജാമ്യാപേക്ഷയുമായി പ്രതികള്‍ ; കേസ് ഡയറി ഹാജരാക്കാന്‍ എന്‍ ഐ എക്ക് കോടതി നിര്‍ദേശം
എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവയൊണ് കോടതിയുടെ നിര്‍ദേശം.കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപരും വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണകടത്ത് നടത്തിയ സംഭവത്തിലെ കേസ് ഡയറി നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് എന്‍ ഐ എക്ക് കോടതി നിര്‍ദേശം നല്‍കി.എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവയൊണ് കോടതിയുടെ നിര്‍ദേശം.കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളുകമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാകണമെന്ന് നിര്‍ദേശം കോടതി മുന്നോട്ടുവെച്ചു.
സ്വര്‍ണ്ണക്കടത്തില്‍ ലാഭമുണ്ടാക്കിയവരുടെയും ബന്ധപ്പെട്ടവരുടെയും പട്ടിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.80 ദിവസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണം സംഘം കൃത്യമായി തെളിവുകള്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ ഇനിയെങ്കിലും ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതികള്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.ഇതേ തുടര്‍ന്നാണ് നാളെ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി എന്‍ ഐ എക്ക് നിര്‍ദേശം നല്‍കിയത്.ജാമ്യാപേക്ഷയില്‍ നാളെ കോടതി വിശദമായ വാദം കേള്‍ക്കും.