സ്വര്‍ണക്കടത്ത്: എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു;സ്വപ്‌നയും സരിത്തും പ്രതികള്‍;സന്ദീപ് നായര്‍ മാപ്പു സാക്ഷി

കേസില്‍ അറസ്റ്റു ചെയ്ത മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്, കെ ടി റമീസ് അടക്കം 20 ഓളം പേരെ പ്രതികളാക്കിയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.പ്രാരംഭ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം

Update: 2021-01-05 12:56 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ആദ്യ അറസ്റ്റ് നടന്നിട്ട് 180 ദിവസം തികയുന്നതിനെ തുടര്‍ന്നാണ് കേസില്‍ എന്‍ ഐ എ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കേസില്‍ അറസ്റ്റു ചെയ്ത മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്, കെ ടി റമീസ് അടക്കം 20 ഓളം പേരെ പ്രതികളാക്കിയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ മറ്റൊരു പ്രതിയായിരുന്ന സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കിയതായാണ് വിവരം.20 പേരെ എന്‍ ഐ എ അറസ്റ്റുചെയ്തിരുന്നു.ഇതില്‍ ഏതാനും പേര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.കേസില്‍ പിടിയിലാകാനുള്ള മറ്റു പ്രതികള്‍ അറസ്റ്റിലാകുന്നമുറയക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.വിദേശത്തുള്ളവര്‍ ഉള്‍പ്പെടെ കേസിലെ പ്രതികളാണ്.ഇതില്‍ 10ാം പ്രതിയായ മൂവാറ്റു പുഴ സ്വദേശി റബിന്‍സിനെ വിദേശത്ത് നിന്നും കേരളത്തിലെത്തിച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തിരുന്നു.ഇയാള്‍ റിമാന്റിലാണ്. അതേ സമയം കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് ഇപ്പോഴും വിദേശത്താണ്.

Tags:    

Similar News