സ്വര്‍ണക്കടത്ത്: സ്വപ്‌ന അടക്കം 15 പ്രതികളുടെ റിമാന്‍ഡ് നീട്ടി

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന, സരിത്, സന്ദീപ് നായര്‍ ഉള്‍പ്പടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി് റിമാന്‍ഡ് നീട്ടിയത്.സെപ്റ്റംബര്‍ എട്ട് വരെയാണ് നീട്ടിയത്

Update: 2020-08-25 14:49 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക്ക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസിലെ 15 പ്രതികളുടെ റിമാന്‍ഡ് കാലാവധി സെപ്റ്റംബര്‍ എട്ട് വരെ നീട്ടി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന, സരിത്, സന്ദീപ് നായര്‍ ഉള്‍പ്പടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി് റിമാന്‍ഡ് നീട്ടിയത്.

പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ക്കെതിരെ എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ഐഎ കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള കോടതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതികള്‍ പ്രതികളുടെ ജാമ്യാപേക്ഷകള്‍ നേരത്തെ തള്ളി ഉത്തരവിട്ടിരുന്നു.

Tags:    

Similar News