സ്വര്‍ണക്കടത്ത്: മൂന്നു പേരെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു
ഷമിം,ജിഫ്‌സല്‍,അബ്ദു എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് ഇന്ന് രേഖപെടുത്തിയത്.ഇവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.ഇവര്‍ മൂവരുമാണ് സ്വര്‍ണക്കടത്തിന് പണം നിക്ഷേപിക്കുന്നവരെ കണ്ടെത്തിയതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസില്‍ മൂന്നു പേരെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു. ഷമിം,ജിഫ്‌സല്‍,അബ്ദു എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് ഇന്ന് രേഖപെടുത്തിയത്.ഇവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.ഇവര്‍ മൂവരുമാണ് സ്വര്‍ണക്കടത്തിന് പണം നിക്ഷേപിക്കുന്നവരെ കണ്ടെത്തിയതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.ലാഭത്തിന്റെ 10 ശതമാനം കമ്മീഷനായിരുന്നു ഇവര്‍ക്ക് വാഗ്ദാനം.അഞ്ചു പ്രാവശ്യം സ്വര്‍ണക്കടത്ത് നടത്തിക്കഴിയുമ്പോള്‍ ഒരു മിച്ച് പണം നല്‍കാമെന്നും ഇവരോട് വാഗ്ദനം ചെയ്തിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തി.
കേസില്‍ ഇതുവരെ 13 പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു.സ്വപ്്‌ന സുരേഷ്,സന്ദിപ്‌നായര്‍,സരിത്ത് എന്നിവരില്‍ സരിത്തിനെ മാത്രമാണ് കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞത്.സ്വപ്‌നയും സന്ദീപ് നായരും നിലവില്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലാണ്.ഇവരുടെ കസറ്റഡി കാലാവധി പൂര്‍ത്തിയായതിനു ശേഷം കോടതിയില്‍ ഹാജരാക്കുന്ന മുറയ്ക്ക് ഇരുവരെയും കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.അതേ സമയം സ്വര്‍ണക്കടത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ കണ്ടെത്താനുള്ള നടപടികള്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായത്താല്‍ വേഗത്തിലാക്കിയിട്ടുണ്ട്. ബ്ലു കോര്‍ണര്‍ നോട്ടീസ് അടക്കമുള്ള നടപടികളുമായിട്ടാണ് എന്‍ ഐ എ മുന്നോട്ടു പോകുന്നത് നിലവില്‍ ഫൈസല്‍ ഫരീദ് യുഎഇ യിലാണുള്ളതെന്നാണ് വിവരം.