സ്വര്‍ണക്കടത്ത്: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറഞ്ഞേക്കും; മൂന്നു പ്രതികള്‍ വീണ്ടും എന്‍ ഐ എ കസ്റ്റഡിയില്‍

കേസിലെ പ്രതികളായ ഹംസത് അബ്ദുല്‍ സലാം, ടി എം സംജു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധി പറയാനായി മാറ്റിയത്.സരിത്, കെ ടി റമീസ്, എ എം ജലാല്‍ എന്നീ പ്രതികളെയാണ് മൂന്ന് ദിവസത്തേക്ക് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി അന്വേഷസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.

Update: 2020-10-21 14:47 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റി.മൂന്നു പ്രതികളെ വീണ്ടും കോടതി എന്‍ ഐ എയുടെ കസറ്റഡിയില്‍ വിട്ടു. കേസിലെ പ്രതികളായ ഹംസത് അബ്ദുല്‍ സലാം, ടി എം സംജു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധി പറയാനായി മാറ്റിയത്. ഇരുവരുടെയും ജാമ്യാപേക്ഷയില്‍ ഇന്ന് വിശദ വാദം നടന്നു. ജാമ്യത്തെ എതിര്‍ത്ത എന്‍ഐഎ, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കരുതെന്നും ബോധിപ്പിച്ചു.

പ്രതികളുടെ യഥാര്‍ഥ ലക്ഷ്യം സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കാനുണ്ട്. അന്വേഷണം കൂടുതല്‍ സമയമെടുക്കുന്ന കാര്യമാണെന്നും 99 ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കിയതില്‍ 22 എണ്ണത്തിന്റെ പരിശോധന മാത്രമാണ് ഇതുവരെ പൂര്‍ത്തിയായതെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ഹംസത് അബ്ദുല്‍ സലാം സ്വര്‍ണ കടത്തിലെ പ്രധാന കണ്ണിയാണെന്നും എന്‍ഐഎ ബോധിപ്പിച്ചു. സ്വര്‍ണ കടത്ത്, ഹവാലാ പണമിടപാട് കേസുകളില്‍ നേരത്തേ ഹംസത് അബ്ദുല്‍ സലാമിനെതിരെ കസ്റ്റംസും ഇഡിയും കേസ് എടുത്തിട്ടുണ്ടെന്നും എന്‍ഐഎ ആരോപിച്ചു.

പണം നിക്ഷേപിച്ച് സംജുവും വന്‍തോതില്‍ സ്വര്‍ണം കൊണ്ടുവന്നതായും എന്‍ഐഎ ബോധിപ്പിച്ചു.ഇരുഭാഗത്തിന്റെയും വാദവും കേട്ട കോടതി ഹരജി വിധി പറയാന്‍ മാറ്റി. അതിനിടെ, കേസിലെ മൂന്ന് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സരിത്, കെ ടി റമീസ്, എ എം ജലാല്‍ എന്നീ പ്രതികളെയാണ് മൂന്ന് ദിവസത്തേക്ക് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി അന്വേഷസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായര്‍ നല്‍കിയ മൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.

Tags:    

Similar News