സ്വര്‍ണക്കടത്ത്: പ്രതി സരിത്തിന് ജെയിലില്‍ സംരക്ഷണം നല്‍കണമെന്ന് കോടതി; മൊഴിയില്‍ തുടര്‍ നടപടിക്കായി തിങ്കളാഴ്ച വാദം

തനിക്ക് ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്ന സരിത്തിന്റെ പരാതിയിലായിരുന്നു മൊഴിയെടുപ്പ് നടന്നത്. കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഒന്നേകാല്‍ മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു നിന്നു

Update: 2021-07-10 08:48 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയതില്‍ അറസ്റ്റിലായ പ്രതി സരിത്തിന് ജെയിലില്‍ സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.സരിത്തിന്റെ മൊഴിയെടുപ്പ് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ പൂര്‍ത്തിയായി.തനിക്ക് ജെയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്ന സരിത്തിന്റെ പരാതിയിലായിരുന്നു മൊഴിയെടുപ്പ് നടന്നത്.ഒന്നേകാല്‍ മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു നിന്നു.സരിത്തിന്റെ മൊഴിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ തിങ്കഴാഴ്ച വാദം നടക്കും.ജെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സരിത് മൊഴി നല്‍കിയതെന്നാണ് വിവരം.

തനിക്ക് ജെയിലില്‍ ഭീഷണിയുടെ സമ്മര്‍ദ്ദവുമുണ്ടെന്ന് സരിത്ത് അമ്മയെയും സഹോദരിയെയും അറിയിച്ചിരുന്നുവെന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തിരുവനന്തപുരത്തെ ജെയിലില്‍ നിന്നും ഇന്ന് രാവിലെ സരിത്തിനെ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്.രാവിലെ 11 മണിയോടെ കോടതി പ്രത്യേക സിറ്റിംഗ് നടത്തി സരിത്തിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.അതേ സമയം സരിത്തിനെതിരെയും സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതിയായ കെ ടി റെമിസിനെതിരെയും ജയില്‍ അധികൃതര്‍ ഏതാനും ദിവസം മുമ്പ് കോടതിയെ സമീപിച്ചുവെന്ന റിപോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്പ്രതികള്‍ ജയില്‍ നിയമം പാലിക്കുന്നില്ലെന്ന് ചൂണ്ടാക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചതെന്നാണ് വിവരം.

സരിത്തിനെയും റെമീസിനെയും തിരുവനന്തപുരത്തെ ജെയിലില്‍ നിന്നും മാറ്റാന്‍ കസ്റ്റംസ് നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.തനിക്ക് ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്ന സരിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ജെയില്‍ മാറ്റത്തിന് കസ്റ്റംസ് നീക്കം നടത്തുന്നതെന്നാണ് സുചന.കേസിലെ മറ്റു പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് എന്നിവരും റിമാന്റിലാണ്.ഇതിനിടയില്‍ എന്‍ ഐ എ കേസില്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നു.

Tags:    

Similar News