തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒപി ദിവസങ്ങളില്‍ മാറ്റം
ശ്വാസകോശ രോഗവിഭാഗം ഒപി ദിവസങ്ങളിലാണ് ഡിസംബര്‍ ഒന്നുമുതല്‍ മാറ്റം.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒപി ദിവസങ്ങളില്‍ മാറ്റം. ശ്വാസകോശ രോഗവിഭാഗം ഒപി ദിവസങ്ങളില്‍ ഡിസംബര്‍ ഒന്നുമുതല്‍ മാറ്റം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒപി ഇനിമുതല്‍ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. ഡിസംബര്‍ മാസം മുതല്‍ ആര്‍എം ഒന്നാം യൂണിറ്റ് ചൊവ്വാഴ്ചയും ആര്‍എം രണ്ടാം യൂണിറ്റ് വെള്ളിയാഴ്ചയും ആര്‍എം മൂന്നാം യൂണിറ്റ് ശനിയാഴ്ചയുമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.