മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് വനിതാമാധ്യമപ്രവര്‍ത്തക പേട്ട പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. രാധാകൃഷ്ണനെ അറസ്റ്റുചെയ്യണമെന്നും സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രസ്‌ക്ലബ്ബിനുള്ളിലാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധസമരം നടത്തിയത്.
തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെ പോലിസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച വൈകീട്ട് പ്രസ്‌ക്ലബില്‍നിന്നാണ് പേട്ട പോലിസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. വനിതാമാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, ഇന്ത്യ (എന്‍ഡബ്ല്യുഎംഐ) യുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ പ്രസ്‌ക്ലബ്ബില്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ്.
വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് വനിതാമാധ്യമപ്രവര്‍ത്തക പേട്ട പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. രാധാകൃഷ്ണനെ അറസ്റ്റുചെയ്യണമെന്നും സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രസ്‌ക്ലബ്ബിനുള്ളിലാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധസമരം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ കന്റോണ്‍മെന്റ് പോലിസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കാനായി പ്രസ്‌ക്ലബ്ബിലെത്തിയിരുന്നു. എന്നാല്‍, പരാതി രജിസ്റ്റര്‍ ചെയ്ത പേട്ട പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍തന്നെ എം രാധാകൃഷ്ണനെ അറസ്റ്റുചെയ്യണമെന്ന നിലപാടില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചുനിന്നു. ഇതോടെ പേട്ട പോലിസ് സ്ഥലത്തെത്തി രാധാകൃഷ്ണനെ അറസ്റ്റുചെയ്യുകയായിരുന്നു. ഒരുകുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്ന് അറസ്റ്റിനിടെ രാധാകൃഷ്ണന്‍ പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ് സെക്രട്ടറിയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. പ്രസ്‌ക്ലബ് സെക്രട്ടറിയുടെ ഓഫിസിലെ മേശപ്പുറത്ത് ചാണകവെള്ളം കുപ്പിയിലാക്കിവയ്ക്കുകയും ചെയ്തു. വനിതാ മാധ്യമക്കൂട്ടായ്മയുടെ പ്രതിഷേധം ശക്തമായതോടെ, പ്രസ്‌ക്ലബ് ഭാരവാഹികള്‍ യോഗം ചേ!ര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാവുംവരെ രാധാകൃഷ്ണനെ പ്രസ്‌ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താനും തീരുമാനിച്ചു. എന്നാല്‍, അന്വേഷണ കമ്മീഷനില്‍ വിശ്വാസമില്ലെന്ന് അറിയിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയായിരുന്നു.