മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമം; രാധാകൃഷ്ണനെ പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി

വിഷയത്തിൽ നാളെ തന്നെ അടിയന്തര മാനേജിങ് കമ്മിറ്റി ചേരും. രണ്ടു ദിവസത്തിനകം ജനറൽ ബോഡി കൂടി അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യും.

Update: 2019-12-09 07:42 GMT

തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ വീട്ടിലെ അതിക്രമം കാട്ടി മോശമായി പെരുമാറിയെന്ന പരാതിയിൽ നിയമനടപടി നേരിടുന്ന എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്പെന്റ് ചെയ്യാൻ തീരുമാനം. 

രാധാകൃഷ്ണന് എതിരെ നടപടിക്ക്  പ്രസ് ക്ലബ് ഭരണസമിതി ഇതുവരെ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാധ്യമ പ്രവർത്തകരുടെ ക്ലബ് അംഗത്വത്തിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് Network of Women in Media (NWMI) യുടെ നേതൃത്വത്തിൽ ഇന്നു രാവിലെ പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തിയിരുന്നു. നിരവധി മാധ്യമ പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്.

തുടർന്ന് വനിത മാധ്യമ പ്രവർത്തകരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എം രാധാകൃഷ്ണനെതിരായ ആരോപണങ്ങൾ ഗുരുതരമായതിനാൽ അയാളെ അടിയന്തരമായി സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചതായും സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതായും നിലവിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സാബ്ലൂ തോമസ് രേഖാമൂലം വ്യക്തമാക്കി. ഈ വിഷയത്തിൽ നാളെ തന്നെ അടിയന്തര മാനേജിങ് കമ്മിറ്റി ചേരും. രണ്ടു ദിവസത്തിനകം ജനറൽ ബോഡി കൂടി അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യും.

Tags:    

Similar News