നായകളുമായെത്തി ബാര്‍ അടിച്ചു തകര്‍ത്ത പ്രതികള്‍ പിടിയില്‍
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരില്‍ ഒരാള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നതോടെ പോലിസ് പ്രതികളെ പിടിക്കൂടുകയായിരുന്നു.
തൃശൂര്‍: ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്കളുമായെത്തി ബാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. നായ പരിശീലകരായ തൃശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശവ്, അഞ്ചേരി കുരിയച്ചിറ നെല്ലിക്കല്‍ വൈശാഖ് എന്നിവരാണ് പിടിയിലായത്.
സപ്തംബര്‍ 21ന് രാത്രിയാണ് 4 ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കളും വടിവാളുകളുമായി എത്തിയ യുവാക്കള്‍ പഴയന്നൂര്‍ രാജ് ബാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത്. മദ്യപിച്ചതിന്റെ പണം നല്‍കാതിരുന്നതിനെത്തുടര്‍ന്നു ബാര്‍ ജീവനക്കാര്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചിരുന്നു. പണം നല്‍കിയാല്‍ മാത്രമേ ഫോണ്‍ നല്‍കുകയുള്ളുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതു തര്‍ക്കത്തിനു കാരണമായി. തുടര്‍ന്ന് ബാറില്‍ നിന്ന് പുറത്തേക്കുപോയ യുവാക്കള്‍ നാല് ജര്‍മ്മന്‍ ഷെപ്പേഡ് നായ്ക്കളുമായി തിരിച്ചെത്തി ബാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. അടിച്ചുതകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരില്‍ ഒരാള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നതോടെ പോലിസ് പ്രതികളെ പിടിക്കൂടുകയായിരുന്നു.