ബൈക്കില്‍ ഒളിപ്പിച്ച 750 ഹാന്‍സ് പായ്ക്കറ്റുകളുമായി രണ്ടുപേര്‍ പിടിയില്‍

ശ്രീകൃഷ്ണപുരം ആട്ടാശ്ശേരി സ്വദേശികളായ വഴിപ്പറമ്പില്‍ മുഹമ്മദ് റഫീഖ് (32), കാവത്ത് വീട്ടില്‍ ഷെരീഫ് (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സി കെ നാസര്‍, എസ്‌ഐ ഷംസുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.

Update: 2020-07-20 16:30 GMT

പെരിന്തല്‍മണ്ണ: ബൈക്കില്‍ മലപ്പുറം ജില്ലയിലേക്ക് കടത്തിയ 750 ഓളം പായ്ക്കറ്റ് നിരോധിച്ച പുകയിലയുല്‍പ്പന്നമായ ഹാന്‍സ് പായ്ക്കറ്റുകളുമായി രണ്ടുപേര്‍ പിടിയിലായി. ശ്രീകൃഷ്ണപുരം ആട്ടാശ്ശേരി സ്വദേശികളായ വഴിപ്പറമ്പില്‍ മുഹമ്മദ് റഫീഖ് (32), കാവത്ത് വീട്ടില്‍ ഷെരീഫ് (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സി കെ നാസര്‍, എസ്‌ഐ ഷംസുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.


 അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിലോറികളില്‍ ഒളിപ്പിച്ച് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് കരിങ്കല്ലത്താണി, താഴേക്കോട് ഭാഗങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ബൈക്കിലെത്തിച്ചുകൊടുക്കുന്നതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എഎസ്‌ഐ അബ്ദുല്‍ സലിം, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളീധരന്‍, കൃഷ്ണകുമാര്‍, മനോജ്കുമാര്‍, സോവിഷ്, മിഥുന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.  

Tags:    

Similar News