യു.ഡി.എഫ് രാപ്പകല്‍ സമരം നാളെ
പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം ചൂണ്ടിക്കാട്ടിയും പി.എസ്.എസിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍ക്കാരിന്റെ അഴിമതിയ്ക്കും ധൂര്‍ത്തിനുമെതിരേയുമാണ് സമരം.
തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം ചൂണ്ടിക്കാട്ടിയും പി.എസ്.എസിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍ക്കാരിന്റെ അഴിമതിയ്ക്കും ധൂര്‍ത്തിനുമെതിരേയും യു.ഡി.എഫ് ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നാളെ ജില്ലാടിസ്ഥാനത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണു സമരം.
തിരുവനന്തപുരത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൊല്ലത്ത് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും, പത്തനംതിട്ട ജില്ലയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയും, ആലപ്പുഴയില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും, ഇടുക്കിയില്‍ പി.ജെ ജോസഫ് എം.എല്‍.എയും, എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാലക്കാട്ട് കെ സുധാകരന്‍ എം.പിയും, മലപ്പുറത്ത് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി എം.പിയും, കോഴിക്കോട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കണ്ണൂരില്‍ കെ മുരളീധരന്‍ എം.പിയും കാസര്‍ഗോഡ് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദും രാപ്പകല്‍ സമരം ഉല്‍ഘാടനം ചെയ്യും. തൃശ്ശൂര്‍ ജില്ലയിലെ രാപ്പകല്‍ സമരം സെപ്തംബര്‍ ആറിന് നടക്കും. കോട്ടയം, വയനാട് ജില്ലകളിലെ രാപ്പകല്‍ സമരം പിന്നീടും തീരുമാനിക്കും.