ശബരിമല മാസ്റ്റര്‍ പ്ലാന്‍: കേരളം വീഴ്ചവരുത്തിയതായി കേന്ദ്രമന്ത്രി
ശബരിമലയുമായി ബന്ധപ്പെട്ട 2 പദ്ധതികള്‍ക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.പി.യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി: ശബരിമല വികസനത്തിന് കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി ആയിട്ടാണ് മാസ്റ്റര്‍ പ്ലാനുകള്‍ നിലവിലില്ലെന്ന് മറുപടി നല്‍കിയത്. കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശന്‍ സ്‌കീം വഴി ശബരിമലയുമായി ബന്ധപ്പെട്ട 2 പദ്ധതികള്‍ക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.പി.യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.