അനാവശ്യനിയന്ത്രണങ്ങള്‍; മലപ്പുറം കലക്ടര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകവിമര്‍ശനം
മലപ്പുറം: അനാവശ്യനിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മലപ്പുറം ജില്ലാ കലക്ടര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. കലക്ടറുടെ നിയന്ത്രണത്തിന്റെ അറിയിപ്പ് വൈകിയതാണ് ആളുകളെ ചൊടിപ്പിച്ചത്. അവശ്യസേവനങ്ങള്‍ക്ക് ലോക്കിട്ട് മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കി മലപ്പുറം ജില്ലയില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ രണ്ടുമണി വരെ അവശ്യസേവന വിഭാഗത്തിലുള്ള കടകള്‍ അടച്ചതിനുശേഷമാണ് കലക്ടര്‍ നിരുത്തരവാദപരമായി ഉത്തരവിറക്കിയത്. കര്‍ശന നിയന്ത്രണം ഒരുപാട് കുടുംബങ്ങളെ സാരമായി ബാധിച്ചതാണ് കലക്ടര്‍ക്ക് വിനയായത്. ബുദ്ധിയില്ലാതെ എങ്ങനെ ഐഎഎസ് ലഭിച്ചു എന്നുവരെ ചോദിച്ച് കലക്ടറുടെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ അടക്കം കമന്റുകളുടെ ബഹളമാണ്.