ഉണ്ണ്യാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

Update: 2019-09-26 17:08 GMT

ചളവറ: ചളവറ ഇട്ടേക്കോട് മഹല്ല് ഖാളിയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ താലൂക്ക് ഉപാദ്ധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ ടി ഉണ്ണ്യാപ്പു മുസ്‌ലിയാര്‍ (83) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികില്‍സയിലായിരുന്നു.

തോട്ടിങ്ങല്‍ പരേതരായ മുഹമ്മദ് മൗലവി, സ്വാലിഹ എന്നിവരുടെ മകനാണ്.

പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മതപഠനത്തില്‍ വ്യാപൃതനായി. തുടക്കം ഇട്ടേക്കോട് ജുമാമസ്ജിദില്‍. പ്രഗല്‍ഭ പണ്ഡിതരായിരുന്ന ഓടാമ്പാറ മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ നിന്നും മതപഠനം തുടങ്ങി. മര്‍ഹൂം ബുഖാരി മുസ്‌ലിയാര്‍ ഏലംകുളം എന്നവരുടെ ദര്‍സിലും തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതൃവ്യന്‍ കുടിയായ സിടി അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ പാടൂരില്‍ വച്ച് നടന്നിരുന്ന ദര്‍സില്‍ മത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കളിയാട്ടുമുക്ക്, വയനാട് കുഞ്ഞോത്ത്, കുറ്റിയാടിക്കടുത്ത നെട്ടൂര്‍, കുറ്റിക്കോട് കൂളിയാട് എന്നിവിടങ്ങളില്‍ ഖാളിയും മുദരിസുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. നീണ്ട കാലം വടകരക്കടുത്ത ഏറാമല ജുമാഅത്ത് പള്ളിയില്‍ മുദരിസ്, ഖാളി, സദര്‍ മുഅല്ലിം എന്നിങ്ങനെ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: ബീവുമ്മ. മക്കള്‍: അബ്ദുള്‍ ലത്വീഫ്(ചൂരക്കോട്‌സ്‌ക്കൂള്‍), മൈമൂന, സൈനബ, അബ്ദുല്‍ ഷുക്കൂര്‍(ചളവറ ഹൈസ്‌കൂള്‍). മരുമക്കള്‍: റഹ്മത്തുന്നീസ (മാരായമംഗലം ഹൈസ്‌ക്കൂള്‍), അസ്മ (ചെര്‍പ്പുളശ്ശേരി ഹൈസ്‌ക്കൂള്‍), ഹംസ മൗലവി (ദുബൈ), മുഹമ്മദ് ബഷീര്‍ (സൗദി). സഹോദരങ്ങള്‍: സിടി അലി ബാഖവി, സിടി മുഹമ്മദ് മാസ്റ്റര്‍, പരേതരായ റാബിയ, ആയിഷ.

ഖബറടക്കം ചളവറ ഇട്ടേക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു 

Tags:    

Similar News