വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

തൃശുരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ആണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ മരണത്തിലെ കൊലപാതക സാധ്യത പരിശോധിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അന്വേഷണ സംഘം പരിഗണിച്ചില്ലന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കിട്ടുന്നു

Update: 2019-10-31 15:22 GMT

കൊച്ചി: വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തൃശുരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ആണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ മരണത്തിലെ കൊലപാതക സാധ്യത പരിശോധിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അന്വേഷണ സംഘം പരിഗണിച്ചില്ലന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കിട്ടുന്നു .കേസന്വേഷണത്തിലും കേസ് നടത്തിപ്പിലും ഗുരുതര വീഴ്ച ഉണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജോര്‍ജ് വട്ടുകുളത്തിന്റെ ഹരജി. 

Tags:    

Similar News