വട്ടിയൂര്‍ക്കാവ്: പോളിങ് കൂടുതല്‍ 51-ാം ബൂത്തില്‍; കുറവ് 135ല്‍

62.66 ശതമാനം സമ്മതിദായകരാണ് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടുത്താതെയാണിത്.

Update: 2019-10-23 06:00 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. 62.66 ശതമാനം സമ്മതിദായകരാണ് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടുത്താതെയാണിത്.

മണലയം സെന്റ് ആന്റണീസ് പള്ളി ഹാളിലെ 51-ാം നമ്പര്‍ പോളിങ് സ്റ്റേഷനിലാണ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 78.11 ആണ് ഇവിടുത്തെ പോളിങ് ശതമാനം. പേരൂര്‍ക്കട പിഎസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 30-ാം നമ്പര്‍ ബൂത്തില്‍ 77.21 ശതമാനവും കൊടുങ്ങാനൂര്‍ ബിവിഎച്ച്എസ്എസിലെ 67-ാം നമ്പര്‍ ബൂത്തില്‍ 75.66 ശതമാനവും പോളിങ് രേഖപ്പെടുത്തി.

കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 135-ാം നമ്പര്‍ ബൂത്തിലാണ് മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്. 45.2 ശതമാനം വോട്ടര്‍മാര്‍ മാത്രമേ ഇവിടെ വോട്ട് ചെയ്തുള്ളൂ. ജവഹര്‍നഗര്‍ എല്‍പി സ്‌കൂളിലെ 85-ാം നമ്പര്‍ ബൂത്തില്‍ 47.9 ശതമാനവും കുന്നുകുഴി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 165-ാം ബൂത്തില്‍ 49.68 ശതമാനവും സമ്മതിദായര്‍ വോട്ട് ചെയ്തു.

ഈ മൂന്നു ബൂത്തുകള്‍ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തുകളിലും 50 ശതമാനത്തിനു മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ 51-ാം ബൂത്ത് അടക്കം 26 പോളിങ് സ്റ്റേഷനുകളില്‍ 70 ശതമാനത്തിലേറെ പോളിങ് നടന്നു.

1,97,570 വോട്ടര്‍മാരാണ് വട്ടിയൂര്‍ക്കാവില്‍ ആകെയുള്ളത്. പോള്‍ ചെയ്ത 1,23,804 പേരില്‍ 61,209 പേര്‍ പുരുഷന്മാരും 62,594 പേര്‍ സ്ത്രീകളുമാണ്. ഒരാള്‍ ട്രാന്‍സ്ജെന്‍ഡറും. മണ്ഡലത്തിലെ പുരുഷ വോട്ടര്‍മാരില്‍ 64.89 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സ്ത്രീ വോട്ടര്‍മാരില്‍ 60.62 ശതമാനം പേരാണ് വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിയത്.

Tags:    

Similar News