വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട്: പരാതിയില്‍ നിന്ന് പിന്നോട്ടുപോയി സിപിഎം
കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് പരാതികള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ലഭിച്ചിരുന്നു.
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നിന്ന് പിന്നോട്ട് പോയി സിപിഎം. ഇതോടെ എന്‍എസ്എസിന് ആശ്വാസമായി. തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് പരാതികള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ലഭിച്ചിരുന്നു.
വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ സെക്രട്ടറിയായുള്ള കെ സി വിക്രമനാണ് സിപിഎമ്മിനു വേണ്ടി പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതിക്കാര്‍ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അറിയിച്ചതായുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചു.
പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്നും അതിനാല്‍ തന്നെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയുമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത്.