വട്ടിയൂർക്കാവിൽ ആർഎസ്എസ് വോട്ടുകൾ സിപിഎമ്മിന് മറിച്ചു: കെ മുരളീധരൻ

എന്‍എസ്എസിന്റെ മതേതര നിലപാടാണ് ആര്‍എസ്എസിന് പ്രകോപനം ഉണ്ടാക്കിയത്. മതേതരത്വം പറയുന്ന ഇടതുപക്ഷം എന്‍എസ്എസിനെ തള്ളി ആര്‍എസ്എസിനെ സ്വീകരിച്ചതിന്റെ താല്‍ക്കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായത്.

Update: 2019-10-25 06:47 GMT
വട്ടിയൂർക്കാവിൽ ആർഎസ്എസ് വോട്ടുകൾ സിപിഎമ്മിന് മറിച്ചു: കെ മുരളീധരൻ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച വട്ടിയൂര്‍ക്കാവില്‍ ആർഎസ്എസ് വോട്ടുകൾ സിപിഎമ്മിന് മറിച്ചുവെന്ന് കെ മുരളീധരന്‍ എം.പി. ആര്‍എസ്എസിന്റെ വോട്ടുകള്‍ സിപിഎം മറിക്കുമെന്ന് പറഞ്ഞത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്.

എന്‍എസ്എസിന്റെ മതേതര നിലപാടാണ് ആര്‍എസ്എസിന് പ്രകോപനം ഉണ്ടാക്കിയത്. മതേതരത്വം പറയുന്ന ഇടതുപക്ഷം എന്‍എസ്എസിനെ തള്ളി ആര്‍എസ്എസിനെ സ്വീകരിച്ചതിന്റെ താല്‍ക്കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായത്. 

ഇവിടെ കോൺഗ്രസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് എന്‍എസ്എസിനെ തള്ളിപ്പറയുന്നത് ശരിയല്ല. കോണ്‍ഗ്രസില്‍ മൊത്തത്തില്‍ അഴിച്ചു പണിയുണ്ടാകണം. സ്ഥാനാര്‍ഥിക്ക് വേണ്ടി പൂര്‍ണമായി പ്രവര്‍ത്തിച്ചുവെന്നും താന്‍ മത്സരിച്ചപ്പോള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ആര്‍എസ്എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമെന്നും ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ശക്തമായ നിലപാടെടുത്തത് യുഡിഎഫാണ്. അതുകൊണ്ടാണ് എന്‍എസ്എസ് യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തതെന്നും മുരളീധരൻ പറഞ്ഞു.

Tags:    

Similar News