വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണ്ടെന്ന് ആര്‍.എസ്.എസ്; സുരേഷിന് നറുക്ക് വീഴുമോ?
കുമ്മനം രാജശേഖരന് അനുകൂലമായ സാഹചര്യമല്ല നിലവില്‍ വട്ടിയൂര്‍ക്കാവില്‍ ഉള്ളത്. കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് തങ്ങളെ അറിയിച്ചിരുന്നുവെന്നും ആര്‍.എസ്.എസ് നേതൃത്വം പ്രതികരിച്ചു.
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കേണ്ടതില്ലെന്ന് ആര്‍.എസ്.എസ്. കുമ്മനം രാജശേഖരന് അനുകൂലമായ സാഹചര്യമല്ല നിലവില്‍ വട്ടിയൂര്‍ക്കാവില്‍ ഉള്ളത്. കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് തങ്ങളെ അറിയിച്ചിരുന്നുവെന്നും ആര്‍.എസ്.എസ് നേതൃത്വം പ്രതികരിച്ചു.
ബി.ജെ.പി തന്നെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കട്ടെയെന്നും ആര്‍.എസ്.എസ് വ്യക്തമാക്കിയതായി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ പേരാണ് കുമ്മനം രാജശേഖരന്റെ പേരിനോടൊപ്പം സജീവമായി ഉണ്ടായിരുന്നത്. നറുക്ക് സുരേഷിന് വീഴുമോ പുതിയ ആള് വരുമോ എന്നാണ് ഇനി അറിയേണ്ടത്.