മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രണ്ടാം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രണ്ടാം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രയില്‍ മകന്‍ അരുണ്‍കുമാറിനൊപ്പമെത്തിയാണ് വിഎസ് വാക്‌സിന്‍ സ്വീകരിച്ചത്. വിഎസിന് വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ളതിനാല്‍ പൊതുസമ്പര്‍ക്കം കുറവാണ്.