കൊവിഡ് ബാധിതർ ഉയരുന്നു; വിജിലന്‍സ് ആസ്ഥാനം രണ്ടുദിവസത്തേക്ക് അടച്ചിടും
ഇന്ന് മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
തിരുവനന്തപുരം: കൊവിഡ് രോഗബാധിതരായ ഉദ്യോഗസ്ഥർ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന വിജിലൻസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചിടും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാന വിജിലൻസ് ആസ്ഥാനത്ത് കൊവിഡ് ബാധ തുടരുകയാണ്.
ഇന്ന് മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. രണ്ടുദിവസത്തിനു ശേഷം തുടർന്ന് അടച്ചിടണോയെന്ന കാര്യം തീരുമാനിക്കും.