അക്രമം നീതികരിക്കാനാവില്ല: ശ്രേയാംസ് കുമാര്‍

പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത്.

Update: 2022-06-24 15:58 GMT

കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസിനുനേരേ വെള്ളിയാഴ്ച നടന്ന ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത്. എംപിയുടെ ഓഫിസ് അടിച്ചുതകര്‍ത്തതുകൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാവില്ല. ഇത്തരം അക്രമസമരങ്ങള്‍ കേരളത്തിലെ സമരചരിത്രത്തിനുതന്നെ അപവാദമാണ്. ഈ സംഭവത്തില്‍ അടിയന്തമരായി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Tags:    

Similar News