ജലനിരപ്പ് ഉയരുന്നു; ഇടുക്കി മലങ്കര ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കും
തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഡാം തുറക്കുന്നു. ഇടുക്കി ജില്ലയില്‍ 15, 17, 18 തിയ്യതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 20 സെ.മീ ഉയര്‍ത്തി 45.10 ക്യുമെക്സ് ജലം തുറന്നുവിടും. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.